തുടക്കം ഗംഭീരമാക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയ്‌ക്കെതിരായ രണ്ടാം കളിയില്‍ ചെറിയൊരു പതര്‍ച്ച. കളിയുടെ ഭൂരിഭാഗവും തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ, അവസാന നിമിഷത്തില്‍ അടിപതറി. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ കൂടി വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപ് അല്‍പ്പം നിരാശയിലായി.പോയിന്റ് പട്ടികയില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരളം.